ടാങ്കര്‍ലോറി ഇടിച്ച് മരിച്ചത് തൃക്കരിപ്പൂരിലെ അര്‍ജുന്‍-എടാട്ടുമ്മലിലെ സി.ഗണേശന്‍-എന്‍.കെ.സരിത ദമ്പതികളുടെ മകന്‍.

പരിയാരം: ടാങ്കര്‍ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് മരിച്ചത് തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി അര്‍ജുന്‍(21).

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ദേശീയപാതയില്‍ പയ്യന്നൂര്‍ വെള്ളൂര്‍ കൊട്ടണച്ചേരിയില്‍ അപകടം നടന്നത്.

കെ.എല്‍ 08-എസ്.4645 ബൈക്കും ടി.എന്‍.30 ഡി.ജെ.7199 ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

അര്‍ജുന്‍ തല്‍ക്ഷണം മരിച്ചു. മംഗളൂരുവില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന അര്‍ജുന്‍ ഇന്നലെയാണ് നാട്ടിലെത്തിയത്.

കയ്യൂരില്‍ സുഹൃത്തിന്റെ വീട്ടിനടുത്ത കാവില്‍ ഇന്നലെ നടന്ന തെയ്യം ആഘോഷത്തില്‍ പങ്കെടുത്തശേഷം എടാട്ടെ അമ്മയുടെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം.

സി.ഗണേശന്‍-എന്‍.കെ.സരിത ദമ്പതികളുടെ മകനാണ്. അദിത്യന്‍ ഏക സഹോദരനാണ്.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.