ആളെ കുടുക്കി വീഴ്ത്തും കോപ്രായം-വ്യാപാരിയുടെ സ്റ്റൂള്‍ ബാരിക്കേഡ്
തളിപ്പറമ്പ്: വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ദേശീയപാതയില്‍ വ്യാപാരി വക സ്റ്റൂള്‍ ബാരിക്കേഡുകള്‍.

തളിപ്പറമ്പ് ദേശീയപാതയിലാണ് തന്റെ കടയ്ക്ക് മുന്നിലെ ദേശീയപാത കയ്യേറി വ്യാപാരി ഇത്തരത്തില്‍ ബാരിക്കേഡ് വെച്ചിരിക്കുന്നത്.
കയറില്‍ കുടുക്കി കാല്‍നടയാത്രക്കാരെ വീഴ്ത്തുന്നതാണ് ഈ ബാരിക്കേഡ്.
പോലീസോ ദേശീയപാത അധികൃതരോ ഈ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്.
ആളുകളെ കുടുക്കി വീഴ്ത്തുന്ന ഈ ബാരിക്കേഡുകള്‍ നീക്കം ചെയ്യാന്‍ ട്രാഫിക് പോലീസിന് സാധിക്കുന്നില്ല.
മെയിന്‍ റോഡില്‍ ന്യൂസ് കോര്‍ണര്‍ ജംഗ്ഷന്‍ മുതല്‍ കപ്പാലം വരെയുള്ള ഭാഗം അനധികൃത കച്ചവടക്കാരും ചരക്കിറക്കുന്ന കൂറ്റന്‍ ലോറികളും ചേര്‍ന്ന് പങ്കിട്ടെടുത്തിരിക്കുന്നു.
ദേശീയപാതയിലാകട്ടെ ഇത്തരത്തില്‍ കുടുക്കി വീഴ്ത്തല്‍ കെണികളും.
തളിപ്പറമ്പ് നഗരത്തില്‍ ആര്‍ക്കും എന്തും ചെയ്യാം എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
