അബ്ദുറഹ്മാന് വാട്‌സാപ്പ് ഗ്രൂപ്പുകളുടെ കൂട്ടായ്മയില്‍ ചികില്‍സാ സഹായം-
തളിപ്പറമ്പ്: രോഗാതുരനായ ചവനപ്പുഴയിലെ അബ്ദുറഹ്മാന്‍ ചികിത്സാ ഫണ്ടിലേക്ക് നാട്ടുവിശേഷം, ക്ലീന്‍ അള്ളാംകുളം വാര്‍ഡ് 12, സഹപാഠി എന്നീ കൂട്ടായ്മയില്‍ നിന്നും ചവനപ്പുഴ നിവാസികളും നമ്മുടെ പ്രിയ സുഹൃത്തുക്കളും കൈകോര്‍ത്ത് ശേഖരിച്ച 40000/(നാല്‍പതിനായിരം രൂപ) നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എം.കെ.ഷബിത, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുബൈര്‍ സൂപ്പര്‍ വിഷന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ റുബീനയെ ഏല്‍പിച്ചു. കൂട്ടായ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് മുസ്ലിം ലീഗ് റിലീഫ് സെല്‍(അള്ളാംകുളം മഹമ്മൂദ് വിഭാഗം) 10,000/(പത്തായിരം) രൂപയും അനുവദിച്ചിട്ടുണ്ട്. ഈ സല്‍കര്‍മ്മത്തില്‍ പങ്കുചേര്‍ന്ന മുഴുവന്‍ വ്യക്തികള്‍ക്കും, കൂട്ടായ്മകള്‍ക്കും ബന്ധപ്പെട്ടവര്‍ നന്ദി അറിയിച്ചു.

