തളിപ്പറമ്പില്‍ 12 ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി, യുവാവ് അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പില്‍ പന്ത്രണ്ട്‌ലക്ഷം രൂപയുടെ എം.ഡി.എം.എ പിടികൂടി.

ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എളമ്പേരംപാറയിലെ ചെറുകുന്നോന്റകത്ത്
വീട്ടില്‍ സി.മൂസാന്‍കുട്ടിയെയാണ്(21) തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും പിടികൂടിയത്.
എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ഫെക്‌സ് കമ്പനിക്ക്
സമീപത്തെ മൂസാന്‍കുട്ടിയുടെ വീടിന്റെ രണ്ടാംനിലയില്‍ നിന്നാണ് 23.5 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.
ബംഗളൂരുവില്‍ നിന്നും എത്തിച്ച എം.ഡി.എം.എ തളിപ്പറമ്പിലും പരിസരത്തുമുള്ള യുവാക്കള്‍ക്കിടയിലാണ് വിതരണം ചെയ്തുകൊണ്ടിരുന്നത്.
പിടികൂടിയ എം.ഡി.എം.എക്ക് 12 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍ എ.അസീസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ലത്തീഫ്, ഇബ്രാഹിംഖലീല്‍, വി.ധനേഷ്,
സി.നിത്യ, കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായപി.പി.രജിരാഗ്, വി.പി.ശ്രീകുമാര്‍ എന്നിവരും എം.ഡി.എം.എ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ മൂസാന്‍കൂട്ടിയെ റിമാന്‍ഡ് ചെയ്തു.
