കെട്ടിടം വിവാദം-മെഡിക്കല്‍ കോളേജിന് ഒന്നും ചെയ്യാനില്ലെന്ന് അധികൃതര്‍-താക്കോല്‍ തിരിച്ചുവാങ്ങാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ രജിസ്റ്റര്‍ നോട്ടീസയച്ചു.-

പരിയാരം: കോവിഡ് കാലത്ത് ഏറ്റെടുത്ത ലേഡീസ് ഹോസ്റ്റല്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ച് മെഡിക്കല്‍ കോളേജിന് ഒന്നും ചെയ്യാനില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ തീരുമാനപ്രകാരം റവന്യൂ അധികൃതര്‍ ഏറ്റെടുത്ത കെട്ടിടത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച വാടക ഇതിനകം നല്‍കിയിട്ടുണ്ട്.

കൂടാതെ രണ്ടു മാസത്തെ നിയമപ്രകാരമുള്ള വാടകയിളവും വൈദ്യുതി ചാര്‍ജില്‍ വീടുകള്‍ക്കുള്ള വൈദ്യുതി നിരക്കും ഉള്‍പ്പെടെ നിരവധി ഇളവുകളും നടത്തിപ്പുകാരന് നല്‍കിയിട്ടുണ്ട്.

എന്നാല്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും താക്കോല്‍ ഏറ്റുവാങ്ങാന്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ തയ്യാറായിട്ടില്ല.

താക്കോല്‍ കൈപ്പറ്റണമെന്നാവശ്യപ്പെട്ട് 13 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദുള്‍ഷൂക്കൂറിന് രജിസ്‌ട്രേഡ് തപാലില്‍ കത്തയച്ചിട്ടുണ്ട്.

കെട്ടിടഉടമ അനധികൃതമായി സ്ഥാപനത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അബ്ദുല്‍ഷൂക്കൂറിന് നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്.

ഇക്കാര്യത്തില്‍ മെഡിക്കല്‍ കോളേജിന് യാതൊരുവിധ ഉത്തരവാദിത്വവുമില്ല. ആ വിഷയത്തില്‍ അനാവശ്യമായി മെഡിക്കല്‍ കോളേജധികൃതരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.