പിലാത്തറയില്‍ മേല്‍പ്പാലം അനിവാര്യം-വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി-കെ.സി.രഘുനാഥന്‍
പിലാത്തറ: പിലാത്തറ ദേശീയപാതയില്‍ മേല്‍പ്പാലം തന്നെ വേണമെന്ന് വ്യാപാരി വ്യവസായി സമിതി ചെറുകുന്ന് പഞ്ചായത്ത് കമ്മറ്റി സെക്രട്ടെറി ആവശ്യപ്പെട്ടു.
ഇവിടെ അടിപ്പാലം മാത്രം നിര്‍മ്മിക്കാനുള്ള നീക്കം നാഷണല്‍ ഹൈവേ വികസനത്തിന് കടകള്‍ ഒഴിഞ്ഞു കൊടുത്ത വ്യാപാരികളെ വീണ്ടും പ്രതിസന്ധിയിയിലാക്കി.
ചെറുതാഴം പഞ്ചായത്തില്‍ മാത്രം 350 ലധികം വ്യാപാരികള്‍ വികസനത്തിന് വേണ്ടി സ്ഥാപനങ്ങള്‍ ഒഴിഞ്ഞു കൊടുത്തിരുന്നു.
എന്നിട്ടും ഇപ്പോള്‍ വികസന പ്രവര്‍ത്തനത്തെ തകിടം മറിക്കുന്ന പ്രവര്‍ത്തനമാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഭാഗത്ത് നിന്നും കാണുന്നത്.
ഇത്രയേറെ പ്രതിഷേധവും സമരങ്ങളിലുംഉയര്‍ന്നുവന്ന ഒരു പ്രധാന ആവശ്യമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാത്തത് ഏറ്റെ പ്രതിഷേധാര്‍ഹമാണെന്നും
വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടെറി കെ.സി.രഘുനാഥന്‍ പ്രസ്താവനയില്‍ അറിയിച്ചു.