പാട്ടുല്‍സവം ഇന്നാരംഭിക്കും-ഉദിനൂരിന് ഇനി 11 ദിവസം മഹോല്‍സവം.

 

എം.ബാബു വൈദ്യര്‍, ഉദിനൂര്‍.

ഉദിനൂര്‍: മലബാറിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം പാട്ടുല്‍സവം ഇന്നാരംഭിക്കും.

ഫെബ്രുവരി 10 വരെ നീണ്ടുനില്‍ക്കുന്ന പാട്ടുല്‍സവം കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് എത്തിച്ചേരുന്നത്.

ഇന്ന്(ജനുവരി-30) രാത്രി 8.30 ന് വിവിധ കലാഗ്രൂപ്പുകളുടെ തിരുവാതിര അരങ്ങേറും.

ജനുവരി 31 ന് രാത്രി 8.30 ന് തൃക്കരിപ്പൂര്‍ നാദരൂപിണിയുടെ ഭക്തിഗാനമേള.

ഫെബ്രുവരി 1 ന് വൈകുന്നേരം 6.30 ന് പാലക്കാട് കല്‍പ്പാത്തി ബാലകൃഷ്ണന്റെ തായമ്പക.

രണ്ടിന് വൈകുന്നേരം 6.30 ന് ആദിദേവ് കൂടാളിയുടെ ആധ്യാത്മിക പ്രഭാഷണം.

3 ന് രാത്രി 8.30 ന് കലാനിശ,

നാലിന് രാത്രി 8.30 ന് അന്നൂര്‍ യോദ്ധാ കളരിപ്പയറ്റ് സംഘവും കേളപ്പന്‍ സര്‍വീസ് സെന്ററും അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ചരട്കുത്തി കേള്‍ക്കളി.

ഏഴാം പാട്ടുല്‍സവ ദിവസമായ ഫെബ്രുവരി 5 ന് വൈകുന്നേരം 5.30 ന് കേളി, കൊമ്പ്പറ്റ് തായമ്പക. രാത്രി 8.30 ന് അഷ്ടപദി, പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ തിരുവായുധം എഴുന്നള്ളത്ത്.

രാത്രി 11 ന് പയ്യന്നൂര്‍ മെലഡീസ് ഓര്‍ക്കസ്ട്രയുടെ ശ്രീജീഷ് സുബ്രഹ്‌മണ്യം നയിക്കുന്ന ഗാനമേള.

6 ന് രാത്രി 8.30 നൃത്തരാവ്. 9 ന് രാത്രി 8 ന് ദൈവം തൊട്ട ജീവിതം നാടകം, 11 ന് നിരവധി ചൂട്ടുകളുടെ അകമ്പടിയോടെ പുതിയാര്‍മ്പന്‍ തെയ്യത്തിന്റെ പുറപ്പാട്.

ഫെബ്രുവരി 10 ന് രാവിലെ പാടാര്‍കുളങ്ങര ഭഗവതി, വടക്കേവാതുക്കല്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ പുറപ്പാട്.