നല്ലരീതിയില്‍ നടത്തുന്ന ക്ഷേത്രോല്‍സവങ്ങള്‍ സി.പി.എം കയ്യടക്കുന്നു-കല്ലിങ്കീല്‍ പത്മനാഭന്‍.

 

തളിപ്പറമ്പ്: നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളും കാവുകളും കയ്യടക്കുന്ന സി.പി.എം സമീപനം തന്നെയാണ് തൃച്ചംബരം ക്ഷേത്രത്തിലും നടക്കുന്നതെന്ന് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കീല്‍ പത്മനാഭന്‍.

ടി.ടി.കെ.ദേവസ്വം കയ്യടക്കിയ സി.പിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിനെതിരെ അതിശക്തമായ ഭാഷയിലാണ് കല്ലിങ്കീല്‍ വിമര്‍ശനങ്ങളുയര്‍ത്തിയത്.

പ്രസിഡന്റ് എ.പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സി.സുരേന്ദ്രന്‍ നമ്പ്യാര്‍, എം.വി.കുഞ്ഞികൃഷ്ണന്‍, അഡ്വ.എം.വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടെറി ചന്ദ്രപ്രകാശ് സ്വാഗതവും ട്രഷറര്‍ ശിവപ്രകാശ് നന്ദിയും പറഞ്ഞ.

നിരവധി ക്ഷേത്രവിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുത്ത് ദേവസ്വം നിലപാടിനെതിരെ പ്രതിഷേധിച്ചു.