എം.ഡി.എം.എ സഹിതം മണ്ണന്‍ മുഹമ്മദ് റംഷീദ് അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റില്‍. ഞാറ്റുവയലിലെ മണ്ണന്‍ ഹൗസില്‍ എം. മുഹമ്മദ്

റംഷീദിനെയാണ്(24) ഇന്ന് പുലര്‍ച്ചെ മൂന്നോടെ കരിമ്പം ഇ.ടി.സിക്ക് സമീപംവെച്ച് പിടികൂടിയത്.

ഇപ്പോള്‍ പൂവ്വം കാര്‍ക്കീലില്‍ താമസിച്ചുവരുന്ന റംഷീദിനെ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന

ഡാന്‍സാഫ് ടീമാണ് തടഞ്ഞുവെച്ച് തളിപ്പറമ്പ് പോലീസിന് കൈമാറിയത്.

1.844 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.