തളിപ്പറമ്പ് വഖഫ് ഭൂമി പ്രശ്നം-നോട്ടീസ് കിട്ടിയത് മുപ്പതോളം പേര്‍ക്ക് മാത്രം- ഭീതി ഉയര്‍ത്തി വ്യാജ പ്രചാരണങ്ങള്‍.

 

തളിപ്പറമ്പ്: തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി നല്‍കിയ പരാതിയെ തുടര്‍ന്ന് വഖഫ് ബോര്‍ഡ് നിയമിച്ച എക്സികുട്ടീവ് ഓഫീസര്‍ ഷംസുദ്ദീന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്യാധീനപ്പെട്ട

സ്വത്തുക്കള്‍ കണ്ടെത്തുന്നതിനായി ജുമാഅത് പള്ളിയുടെ ജന്മത്തില്‍ ഉണ്ടായിരുന്ന ഭൂസ്വത്തുക്കളുടെ സര്‍വേ നമ്പര്‍ മുന്‍ നിര്‍ത്തി പ്രസ്തുത ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ നോട്ടീസ് ലഭിച്ചത് കേവലം മുപ്പതോളം പേര്‍ക്ക് മാത്രമാണ്.

നിലവില്‍ വഖഫ് ബോര്‍ഡ് നോട്ടീസ് തയ്യാറാക്കി വെച്ചിട്ടുള്ളത് നൂറ്റമ്പതോളം പേര്‍ക്കുള്ളത് മാത്രമാണ്

എന്നിരിക്കെ അഞ്ഞൂറോളം പേര്‍ക്ക് നോട്ടീസ് ലഭിച്ചു എന്നും മെയിന്‍ റോഡിലെ ഷോപ്പുകള്‍ക്ക് ഉള്‍പ്പെടെ നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ചില കോണുകളില്‍ നിന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

ഇത് തളിപ്പറമ്പ് പട്ടണവാസികളെ വലിയ ഭീതിയില്‍ ആക്കിയിട്ടുണ്ട്.

ഇത്തരം വ്യാജ പ്രചരണങ്ങള്‍ നാട്ടിലെ സമാധാനം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന് വഖഫ് സ്വത്ത് സംരക്ഷണ സമിതി അറിയിച്ചു.