തെരുവ്‌നായ ആക്രമം-വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്-
പാനൂര്‍: പാനൂരില്‍ തെരുവുനായയുടെ അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.
ദേഹമാസകലം പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ പാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി.
കൈവേലിക്കല്‍ പാലക്കണ്ടി കണ്ട്യന്‍പാറക്കല്‍ ശശിയുടെ മകന്‍ ശിവന്ദിനാണ് (12) ചൊവ്വാഴ്ച രാവിലെ കടിയേറ്റത്.
ഗുരുചൈതന്യ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവന്ദ്. നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ കൂടി തുറക്കാനിരിക്കെ കോവിഡിന് പുറമെ തെരുവ് നായകളെയും ഭയക്കേണ്ട അവസ്ഥയാണ്.
പാനൂരില്‍ തെരുവ് നായകളെ കൊണ്ട് പൊറുതിമുട്ടിജനങ്ങള്‍ തിരിഞ്ഞുനോക്കാത്തജനപ്രതിനിധികള്‍ ഒരുമാസത്തിനുള്ളില്‍ 35 ഓളം പേര്‍ക്ക് തെരുവുനായയുടെ അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
തെരുവുനായ സംരക്ഷണത്തിന് നഗരസഭ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമ്പോള്‍ കടിയേറ്റു ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിക്കാനോ പരിഹാര നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.