പരിയാരത്ത് അടിപ്പാത വേണം-ബി.ജെ.പി നിവേദനം നല്കി.
പരിയാരം: പരിയാരം ദേശീയ പാതയില്‍ അടിപാത വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് ബി ജെ പി നിവേദനം നല്കി.
ദേശീയപാത നവീകരണപ്രവൃത്തിയില്‍ പരിയാരം മെഡിക്കല്‍ കോളജിന് മുന്‍വശത്തെ മേല്‍പാലത്തിന് ശേഷം പിന്നീട് തളിപ്പറമ്പ് ഭാഗത്ത് കുപ്പത്ത് മാത്രമെ(ഏഴര കിലോമീറ്ററുകള്‍ക്കിടയില്‍)അടിപാതയുള്ളു.
പരിയാരം ഹൈസ്കൂള്‍, പഞ്ചായത്ത് സ്റ്റോപ്പ്, കോരന്‍പീടിക, കാവിന്ചാല്, ചുടല ഭാഗങ്ങളിലായി ഇരുവശങ്ങളിലുമായി (ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ 1500 ല്‍ അധികം വീടുകളും 10000 ത്തിനടുത്ത് ജനങ്ങളും താമസിക്കുന്ന) പ്രദേശത്ത് നിന്നും റോഡിനപ്പുറമുള്ള സ്ഥലത്തേക്ക് വാഹനത്തിലോ, നടന്നോ പോകണമെങ്കില്‍ കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സാഹചര്യമാണ് ഉള്ളത്.
ഇതിന് പരിഹാരമായി അടിയന്തിരമായി ദേശീയ ഗതാഗത വകുപ്പ് മന്ത്രിയും, വകുപ്പ് ഉദ്യോഗസ്ഥരും ഇടപ്പെട്ട്, പരിയാരം ഹൈസ്കൂള്‍, മുന്നോളം ക്ഷേത്രങ്ങള്‍, കോരന്‍പീടിക പള്ളി, കാവിന്ചാല് ദേവാലയം തുടങ്ങിയവയുള്ള ഈ സ്ഥലത്ത് അടിപാത നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടി സ്വികരിക്കണമെന്നാശ്യപ്പെട്ട്, ബിജെപി പരിയാരം പഞ്ചായത്ത് കമ്മിറ്റി കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി വി.മുരളീധരന്, നിവേദനം നല്കി.
ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് ഇ-മെയില്‍ സന്ദേശവും അയച്ചു.
ബി ജെ പി ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന് ചെങ്ങൂനി, പരിയാരം ഏരിയ കമ്മിറ്റി പ്രസിഡന്റ് സി.സി രാജന്, ജന. സെക്രട്ടറി സന്തോഷ് മുക്കുന്ന്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഇ.വി.ഗണേശന്, ടി.രാജന് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.