ലാസ്യ തമ്പാനെ പിലാത്തറ പ്രസ്‌ക്ലബ്ബ് ആദരിച്ചു-ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍ പൊന്നാടയണിയിച്ചു.

പിലാത്തറ: ലാസ്യ തമ്പാന്‍ ചെയ്ത സേവനം വലിയൊരു സാമൂഹ്യ പ്രവര്‍ത്തനമാണെന്ന് പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍.

ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതു സമൂഹം അകന്നു നില്‍ക്കുമ്പോള്‍ കൂടുതലൊന്നും ആലോചിക്കാതെ മോഷ്ടാവിനെ പിടിക്കാനിറങ്ങിയ തമ്പാനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയാണെന്നും, ഇത് പൊതുസമൂഹം മാതൃകയായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുപ്രസിദ്ധ മോഷ്ടാവ് ബളാല്‍ ഹരീഷിനെ സാഹസികമായി പിടികൂടിയ ലാസ്യ തമ്പാനെ ആദരിക്കാന്‍ പിലാത്തറ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്‍.

കെ.പി.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഒ.കെ.നാരായണന്‍ നമ്പൂതിരി, രാഘവന്‍ കടന്നപ്പള്ളി, എം.ജയരാജ്, കെ.പി.ഷനില്‍, കെ.ജെ.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍,

ഡോ.കലാമണ്ഡലം ലത, ലാസ്യ തമ്പാന്‍, ടി. ബാബു പഴയങ്ങാടി, നജ്മുദ്ദീന്‍പിലാത്തറ, പ്രണവ് പെരുവാമ്പ എന്നിവര്‍ പ്രസംഗിച്ചു. ലാസ്യ തമ്പാനെ ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു