ഈ മുറ്റത്തെ മുല്ലക്ക് നല്ല മണമുണ്ട്-വ്യത്യസ്തങ്ങളായ 3 പുസ്തകങ്ങളുമായി രമ്യ രതീഷ് ശ്രദ്ധേയയാവുന്നു.

കുറുമാത്തൂര്‍: ഈ മുറ്റത്തെ മുല്ലക്ക് നല്ല മണമുണ്ട്. പറയുന്നത് രമ്യ രതീഷ് എന്ന എഴുത്തുകാരിയെ കുറിച്ചാണ്.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മൂന്ന് വ്യത്യസ്ത പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി രമ്യ രതീഷ് ശ്രദ്ധേയയാകുന്നു.

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിനടുത്തുള്ള കൂനത്ത് താമസിക്കുന്ന രമ്യ കൂനം എ എല്‍ പി സ്‌കൂളില്‍ ഐടി ടീച്ചറായി ജോലി ചെയ്യുകയാണ്.

പ്രതിലിപി, മൊഴി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സോഷ്യല്‍ മീഡിയയിലും ആനുകാലികങ്ങളിലും കഥകളും, കവിതകളും എഴുതുന്നു. കഥയ്ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അഞ്ചോളം കഥകള്‍ കണ്ണൂര്‍ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

പ്രേയസി എന്ന കഥാ സമാഹാരം, ഇഴ പോലെ നോവല്‍, വെള്ളാരം കണ്ണുള്ള ചങ്ങാതി (ബാലസാഹിത്യം ) എന്നിവ കണ്ണൂര്‍ പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭര്‍ത്താവ്: രതീഷ് പി.പി മാങ്ങാട്.

മക്കള്‍: അയന, അനയ.

കുറുമാത്തൂരില്‍ പുതുതായി ആരംഭിച്ച ചിരാത് മാര്‍ച്ച് 19 ന് രാവിലെ 10 മണിക്ക് രമ്യയുടെ വെള്ളാരം കണ്ണുള്ള ചങ്ങാതി എന്ന ബാലസാഹിത്യ കൃതിയെക്കുറിച്ച് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. ലിജു ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്യും.

വിനീത രാമചന്ദ്രന്‍ വിഷയാവതരണം നടത്തും.

കുറുമാത്തൂര്‍ പൊക്കുണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.