60 കുപ്പി പുതുച്ചേരിമദ്യവുമായി റാണി പിടിയില്‍.

തലശ്ശേരി: 60 കുപ്പി പുതുച്ചേരി മദ്യവുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍.

തലശേരി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റിവ് ഓഫീസര്‍ വി.സുധീറിന്റെ നേതൃത്വത്തില്‍ തലശ്ശേരി പുതിയ ബസ്റ്റാന്റില്‍ നടന്ന

റെയിഡിലാണ് വില്ലുപുരം കള്ളക്കുറിച്ചിയിലെ താവടിപ്പട്ട് ഗ്രാമത്തിലെ വേശത്ത് പെരുമാളിന്റെ മകള്‍ റാണിയെ(58) 60 കുപ്പി (10.800 ലിറ്റര്‍) പുതുച്ചേരി മദ്യവുമായി അറസ്റ്റ് ചെയ്തത്.

സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ബൈജേഷ്, ഒ.ലിമേഷ്, സി.വി.മുഹമ്മദ് ബഷീര്‍, വി.കെ.ഫൈസല്‍, കെ.കാവ്യ, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ.ബിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.