ചിറവക്ക് ശ്രീകണ്ഠപുരം റോഡിന്റെയും ടാഗോര്‍ ഭ്രാന്തംകുന്ന് റോഡിന്റെയും പണി ശാസ്ത്രീയമായ രീതിയില്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം-തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.
തളിപ്പറമ്പ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ചിറവക്ക്- ശ്രീകണ്ഠപുരം റോഡിന്റെയും ടാഗോര്‍-ഭ്രാന്തംകുന്ന് റോഡിന്റെയും പണി ശാസ്ത്രീയമായി എത്രയും പെട്ടെന്ന് പൂര്‍ത്തികരിക്കണമെന്ന് തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചിറവക്ക് മുതല്‍ കരിമ്പം വരെ യാതൊരു ശാസ്ത്രീയ പ്ലാനിങ്ങും ഇല്ലാതെ നടത്തുന്ന റോഡ് പണിക്കാരണം റോഡിന് ഇരുവശവുമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ചെറിയ മഴയത്ത് പോലും വെള്ളം കയറി ദുരിതം അനുഭവിക്കുകയാണ്.
നിലവിലുള്ള ഓവുചാലുകള്‍ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മണ്ണിട്ട് മൂടിയപ്പോള്‍ പകരം ശാസ്ത്രീയമായി ഓവുചാല്‍ നിര്‍മ്മിക്കാത്തതാണ് മന്നയിലും കപ്പാലത്തും വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറാന്‍ സാഹചര്യം ഉണ്ടാക്കിയത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ടാഗോര്‍ ഭ്രാന്തംകുന്ന് റോഡും പണി തുടങ്ങാത്തതിനാല്‍ വാഹനങ്ങളും ജനങ്ങളും വളരെയെറെ പ്രയാസങ്ങള്‍ അനുഭവിക്കുകയാണെന്നും റോഡ് പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. സക്കരിയ്യ കായക്കൂല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എം.വി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ സി.വി ഉണ്ണി, കെ.എന്‍.അശ്രഫ് ,
സോമനാഥന്‍ മാസ്റ്റര്‍, വത്സനാരായണന്‍, മണ്ഡലം വൈസ് പ്രസിഡന്റ് സി.പി മനോജ്, ഇര്‍ഷാദ്, നൗഷാദ് ഇല്ല്യംസ്, ഹരീന്ദ്രന്‍, ദീപ രഞ്ചിത്ത്, ടി.വിനോദ്, ടി.വി.അശോകന്‍, എം.വി നാരായണന്‍, രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
