തക്കാളി സാമ്പാര്‍ എങ്ങനെ ഉണ്ടാക്കാം.

 

മണിമേഖല.

ദോശ, ഇഡലി എന്നിവയോടൊപ്പം കഴിക്കാവുന്ന തക്കാളി   സാമ്പാര്‍  എങ്ങിനെ ഉണ്ടാക്കാം-

ആവശ്യമായ സാധനങ്ങള്‍-

തക്കാളി-ആറെണ്ണം
ചെറിയ ഉള്ളി-20 എണ്ണം
പച്ചമുളക്-രണ്ടെണ്ണം
വെളുത്തുള്ളി-12 അല്ലി
വറ്റല്‍ മുളക്-5 എണ്ണം
മല്ലിയരി-ഒരു ടീസ്പ്പൂണ്‍
മുളക്‌പൊടി-അര ടീസ്പ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പ്പൂണ്‍
കറിവേപ്പില-ആവശ്യത്തിന്
മല്ലിയില-ആവശ്യത്തിന്.
കടുക്-അര ടീസ്പ്പൂണ്‍
ജീരകം-അര ടീസ്പ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
എണ്ണ-ആവശ്യത്തിന്
നെയ്യ്-ഒരു ടീസ്പ്പൂണ്‍
ചെറുപയര്‍ പരിപ്പ് വേവിച്ചത്-ഒരു കപ്പ്.

പാചകം ചെയ്യുന്ന വിധം-

ആറ് തക്കാളിയില്‍ രണ്ടെണ്ണം നാലായി മുറിച്ചത്, മല്ലിയരി, പട്ടമുളക് എന്നിവ വെള്ളമൊഴിട്ട് തിളപ്പിക്കുക, വെള്ളം പൂര്‍ണമായി വറ്റിയശേഷം ഇത് അല്‍പ്പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.
എണ്ണയൊഴിച്ച് കടുക് പൊട്ടിയ ശേഷം ജീരകം, വെളുത്തുള്ളി, വറ്റല്‍മുളക് എന്നിവ ചേര്‍ക്കുക. ഒരു മിനുട്ട് ഇളക്കിയ ശേഷം ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇവ നന്നായി ഇളക്കി അഞ്ച് മിനുട്ടിന് ശേഷം മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കുക. വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിച്ച ശേഷം നേരത്തെ അരച്ചുവെച്ച തക്കാളി ചേര്‍ക്കുക. തുടര്‍ന്ന് അല്‍പ്പം മല്ലിയില കൂടി ചേര്‍ത്് ഇളക്കിയശേഷം ചെറുപയര്‍ വേവിച്ചത് ഒഴിക്കുക- നന്നായി ഇളക്കിയ ശേഷം നെയ്യ ചേര്‍ത്ത് ഉപയോഗിക്കാം.