ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യപിതാവിനെയും മാതാവിനെയും ആക്രമിച്ചു, യുവാവിന്റെ പേരില്‍ കേസ്.

പയ്യന്നൂര്‍; ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യ പിതാവിനെ നെഞ്ചില്‍ പിടിച്ച് തള്ളുകയും മാതാവിനെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് യുവാവിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

മാതമംഗലം കണ്ടോന്താറിലെ പി.വി.സതീശന്റെ(46)പേരിലാണ് കേസ്.

കരിവെള്ളൂര്‍തെരുവിലെ കൊട്ടില വീട്ടില്‍ വര്‍ഷ എസ്.രമേഷിന്റെ(32)പരാതിയാണ് കേസ്.

2013 സപ്തംബര്‍-13 ന് കരിവെള്ളൂരിലെ നിടുവപ്രം ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായ ഇരുവരും ഭര്‍തൃവീടായ കണ്ടോന്താറിലും ഭാര്യവീടായ കരിവെള്ളൂര്‍തെരുവിലും ജീവിച്ചുവരവെ

പ്രതി മദ്യപിച്ച് വന്ന് സ്വത്ത് ആവശ്യപ്പെട്ട് വര്‍ഷയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ജൂണ്‍-28 ന് വൈകുന്നേരം ആറോടെ കരിവെള്ളൂരില്‍ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടില്‍ വന്ന് അച്ഛന്‍ രമേശനെയും അമ്മ ശോഭയേയും ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.