പിടികിട്ടാപ്പുള്ളി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍
തളിപ്പറമ്പ്: ഡൈവിംഗ് സ്ക്കൂളില്‍ അതിക്രമിച്ചുകയറി അക്രമം നടത്തുകയും ഉടമസ്ഥന് കുരുവിളയെ മര്‍ദ്ദിക്കുകയും ചെയ്ത പിടികിട്ടാപ്പുള്ളിയായ പ്രതിയെ 6 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു.

പൊട്ടന്‍പ്ലാവ് ഇഞ്ചയാണിയിലെ കുമ്പളംതാനം വീട്ടില്‍ കെ.സി.തോമസിനെയാണ് ശ്രീകണ്ഠാപുരം ഇന്‍സ്പെക്ടര്‍ രാജേഷ് മാരംമംഗലത്തിന്റെ നേതൃത്വത്തില്‍ മംഗലാപുരം ബണ്ട്വാളില്‍ വെച്ച് അറസ്റ്റ് ചെയതത്.
കോട്ടയം, കര്‍ണാടകയിലെ കാര്‍വാര്‍, സുള്ള്യ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
2018 മെയ് 28 ന് ശ്രീകണ്ഠാപുരത്തെ ഇ.കെ.മോട്ടോര്‍ ഡ്രൈവിംഗ് സ്ക്കൂളില്‍ അതിക്രമിച്ചുകയറി ഓഫീസിനത്തുണ്ടായിരുന്ന പേപ്പറുകളും മറ്റും നശിപ്പിക്കുകയും ഉടമസ്ഥന് ചെങ്ങളായി
എടക്കുളത്തെ കുരുവിളയെ കോളറില്‍ പിടിച്ച് മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
എ.എസ്.ഐ എ.പ്രേമരാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ ദേവന് ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
