ബസ് കിട്ടിയില്ല, ഗോവിന്ദന്‍ ഉറങ്ങാന്‍ കയറിയ കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയില്‍ വീണു-

പയ്യന്നൂര്‍: ലിഫ്റ്റ് പിറ്റിനകത്ത് വീണ വയോധികനെ അഗ്നിമനസേന രക്ഷപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപമാണ് സംഭവം.

ചെറുവത്തൂരിലെ ഗോവിന്ദനെയാണ്(70) പയ്യന്നൂര്‍ അഗ്നിശമനസേന രക്ഷപ്പെടുത്തിയത്.

പയ്യന്നൂരില്‍ നിന്ന് ചെറുവത്തൂരിലേക്ക് പോകാന്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് പുതിയ ബസ്റ്റാന്റിന് സമീപത്തെ

കെട്ടിടത്തില്‍ ഉറങ്ങാനായി കയറിയ ഗോവിന്ദന്‍ ലിഫ്റ്റ് സ്ഥാപിക്കാനായി നിര്‍മ്മിച്ച കുഴിയിലേക്ക് വീഴുകയായിരുന്നു.

വെള്ളമുണ്ടായിരുന്ന കുഴിയില്‍ നിന്ന് കയറാന്‍ കഴിയാതെ വന്നതോടെ ഗോവിന്ദന്‍ തന്നെയാണ് അഗ്നിശമനസേനയെ വിളിച്ചത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ അജിത്ത്, ജോണ്‍, സുമേഷ്, സിബിന്‍, നികേഷ്, ഹോംഗാര്‍ഡ് തമ്പാന്‍ എന്നിവരാണ് രക്ഷാസംഘത്തില്‍ ഉണ്ടായിരുന്നത്.