വ്യാജ എഗ്രിമെന്റ്-മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: വ്യാജ എഗ്രിമെന്റ് ഉണ്ടാക്കി സ്ഥലം ജപ്തി ചെയ്ത് എടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 3 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ബംഗളൂരു മരഹഹള്ളി ചൗഡേശ്വരി ലേഔട്ട് 999/7 ലെ തരുണ്‍ പാട്ടീല്‍, ആന്ധ്രപ്രദേശ് ചിറ്റൂര്‍ അയ്യക്കാനാ തെരുവിലെ ബി.ആര്‍.മേഘ്‌നാഥ്, പാനൂര്‍ മൊകേരിയിലെ അരയാടത്തില്‍ എ.വിനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.

കുറ്റിക്കോല്‍ കരിപ്പാടി വീട്ടില്‍ മധുസൂതനന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ്.

മധുസൂതനന്റെ മകന്‍ തരുണ്‍ പാട്ടീലില്‍ നിന്നും 78 ലക്ഷം രൂപ കടം വാങ്ങിയെന്നും ആയതിന്റെ ഉത്തരവാദിത്വം മധുസൂതനന്‍ തന്നെ ഏറ്റെടുത്തുവെന്നും കാണിച്ച് വ്യാജ എഗ്രിമെന്റ് ഉണ്ടാക്കുകയും

അത് ഉപയോഗിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്വത്ത് ജപ്തി ചെയ്യാന്‍ ശ്രമിച്ചതിനും, മേഘനാഥും വിനീഷും ഇതിന് ഒത്താശ ചെയ്തുവെന്നുമാണ് പരാതി. 2022 ആഗസ്ത് 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.