മാലിന്യവാദികളെ ഇനി ചുറ്റിപ്പിടിക്കും -അള്ളാംകുളം സൂപ്പറാവും. സി.സി.ടി.വി കാമറയെ സൂക്ഷിക്കുക.

കരിമ്പം: തളിപ്പറമ്പ് നഗരസഭ വാര്‍ഡ് 12 അള്ളാംകുളം മിഷന്‍ ക്ലീനപ്പ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സി.സി.ടി.വി കാമറ സ്ഥാപിച്ചു.

വാര്‍ഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാനായിട്ടാണ് പുതിയ റിവോള്‍വിങ്ങ് സി.സി.ടി.വി.കാമറ ഏര്‍പ്പെടുത്തിയത്.

വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷബിത, സുബൈര്‍ സൂപ്പര്‍വിഷന്‍, കെ.വി.ഷഹനാസ് എന്നിവര്‍ നേതൃത്വം നല്‍കി.

റോഡരികിലും ഓവുചാലുകളിലും ഒഴി പറമ്പുകളിലും കുറ്റിക്കാടുകളിലും മറ്റും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും പ്ലാസ്റ്റിക്

കത്തിക്കുന്നതും ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി കൗണ്‍സിലര്‍ എം.കെ.ഷബിത അറിയിച്ചു.