പിലാത്തറ വ്യാകുലമാതാ ദൈവാലയം-60-ാം തിരുനാള്‍ മഹോല്‍സവം ഏപ്രില്‍ 22 മുതല്‍ മെയ്-2 വരെ.

പിലാത്തറ: പിലാത്തറ വ്യാകുലമാതാ ഫൊറോന ദൈവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബികയുടെ അറുപതാം തിരുനാള്‍ മഹോത്സവം ഏപ്രില്‍ 22 മുതല്‍ മെയ് 2 വരെ നടക്കുമെന്ന് ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

22 ന് വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ.ബെന്നി മണപ്പാട്ട് കൊടിയേറ്റും.

തുടര്‍ന്ന് നടക്കുന്ന ജപമാല, ദിവ്യബലി എന്നിവക്ക് ഫാ.റോയി നെടുന്താനം നേതൃത്വം നല്‍കും.

23 മുതല്‍ 26 വരെ നടക്കുന്ന കുടുംബ നവീകരണധ്യാനത്തിന് ഫാ. ക്രിസ്റ്റി ചക്കാനിക്കുന്നേല്‍ നേതൃത്വം നല്‍കും.

27 മുതല്‍ 29 വരെ വൈകുന്നേരം 5.30 ന് നടക്കുന്ന ജപമാല, ദിവ്യബലി, നൊവേന എന്നിവക്ക് യഥാക്രമം ഫാ.രാജന്‍ ഫൗസ്‌തോ, ഫാ.റോബിന്‍സണ്‍ ലോറന്‍സ്, ഫാ.ഐബല്‍ പി.ജോണ്‍, ഫാ.കിരണ്‍ ജോസ് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

30 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ജപമാല, ദിവ്യബലി നോവേന എന്നിവയ്ക്ക് ഫാ.ജോര്‍ജ് പൈനാടത്ത് കാര്‍മ്മികനാവും.

തുടര്‍ന്ന് പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ട് വര്‍ണശബളമായ പ്രദക്ഷിണം.

മെയ് ഒന്നിന് തിരുനാള്‍ ദിനത്തില്‍ രാവിലെ 10ന് ജപമാലയും തുടര്‍ന്ന് ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍.ജെന്‍സന്‍ പുത്തന്‍വീട്ടില്‍ നേതൃത്വം നല്‍കും.

തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം. രാത്രി 7 ന് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ വിജയി പല്ലവി രതീഷിനെ ആദരിക്കലും റിഥം ഗൈസ് തലശേരിയുടെ ഗാനമേള.

മെയ് 2ന് കൃതജ്ഞതാബലിക്ക് ഫാ.റോണി പീറ്റര്‍ നേതൃത്വം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ പി.ആന്റണി, കെ. ഡി. ബെന്നി, കെ.ജി.വര്‍ഗീസ്, ഫാ.റോണി പീറ്റര്‍ എന്നിവരും പങ്കെടുത്തു.