ബെന്നിയുടെ മരണം പോലീസ് അന്വേഷണം തുടങ്ങി.
പയ്യാവൂര്‍: ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച അരുവി റിസോര്‍ട്ട് ഉടമ പരത്തനാല്‍ ബെന്നിയുടെ മരണം സംബന്ധിച്ച് പയ്യാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അബോധാവസ്ഥയില്‍ കാണപ്പെട്ടു എന്നാണ് പോലീസില്‍ ലഭിച്ച പരാതി.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇന്‍ക്വസ്ര്‌റ് നടപടികള്‍ നടന്നുകൊണ്ടിരിക്കയാണ്.
സോഫിയയാണ് ബെന്നിയുടെ ഭാര്യ. മക്കള്‍: ക്ലിന്റ്, ക്ലമന്റ് സ്റ്റെഫി.
