കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷികാഘോഷം ഏപ്രില്‍-30ന്- ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷികാഘോഷം ഏപ്രില്‍ 30 ന് കരിമ്പം ഗവ.എല്.പി.സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും.

1991-ല്‍ രൂപീകൃതമായ കള്‍ച്ചറല്‍ സെന്റര്‍ നിലവില്‍ ആറായിരത്തിലധികം പുസ്തകങ്ങള്‍കൊണ്ട് സമ്പന്നമായ ഒരു ലൈബ്രറി കൂടി ഉള്‍പ്പെടുന്നതാണ്.

വാര്‍ഷികാഘോഷം വിവിധങ്ങളായ പരിപാടികളോടെ വൈകുന്നേരം 5.30 മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയില്‍ സംഘാടക സമിതി ചെയര്‍പേഴ്സണും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടറുമായ ഡോ.നഫീസ ബേബി അധ്യക്ഷത വഹിക്കും.

വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റ് കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പുല്ലായിക്കൊടി ചന്ദ്രനില്‍ നിന്നും പുകസ തളിപ്പറമ്പ മേഖല സിക്രട്ടറി എം.സന്തോഷ് ഏറ്റുവാങ്ങും.

പരിപാടിയില്‍ കള്‍ച്ചറല്‍ സെന്റര്‍ സിക്രട്ടറി സി. രാഹുല്‍ സ്വാഗതവും പ്രസിഡന്റ് കെ.പി.എം. റിയാസുദ്ദീന്‍ നന്ദിയും പറയും.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി കലാപരിപാടികള്‍ക്ക് പുറമെ പ്രശസ്ത യുവ ഗസല്‍ ഗായിക അമീന ഹമീദിന്റെ ഗസല്‍ രാവും ഉണ്ടായിരിക്കും.