ഇരുപത്തിയെട്ട് ഇനം തെച്ചിപ്പൂക്കള്‍ ഇനി ഒരൊറ്റ ചെടിയില്‍- ചന്ദ്രേട്ടന്റെ മറ്റൊരു അല്‍ഭുതം-
കരിമ്പം.കെ.പി.രാജീവന്‍-
തളിപ്പറമ്പ്: ചന്ദ്രേട്ടാ തെച്ചിപ്പൂക്കള്‍ വിളിക്കുന്നു. പ്രമുഖ ഗാര്‍ഡനറും പാമ്പ് സംരക്ഷകനുമായ ചന്ദ്രന്‍ കുറ്റിക്കോലിന്റെ വീട്ടില്‍ 28 ഇനം ചെച്ചിപ്പൂക്കല്‍ ഇനി ഒറ്റച്ചെടിയില്‍ പൂക്കള്‍ വിടര്‍ത്തും.
തോട്ടചെത്തി മുതല്‍ താമര ചെത്തിവരെ നീളുന്ന 28 തരം തെച്ചികളാണ് ഒരു ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ കാലത്തെ ഒന്നരവര്‍ഷത്തെ കഠിനപരിശ്രമമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നത്. ഔഷധ സസ്യം കൂടിയായ തെച്ചി വീടുകളുടെ പ്രധാന വാതിലുകള്‍ക്ക് നേകെയായി മുറ്റത്ത് നട്ടുപിടിപ്പിക്കുന്നത് സര്‍വൈശ്വര്യമുണ്ടാക്കുമെന്ന് പഴമക്കാര്‍ പറയുന്നുണ്ട്.
ചെടികളില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തിയ ചന്ദ്രന്‍ ഒരു മാവില്‍ തന്നെ പത്തോളം മാവുകള്‍ ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിച്ച് പത്തിലും മാങ്ങകള്‍ വിളയിച്ചെടുത്തിട്ടുണ്ട്.
ഇത് കൂടാതെ ദേശീയപാതയോരത്ത് ഒരുക്കിയ പൂന്തോട്ടങ്ങളും ഫലവൃക്ഷതൈകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
നാനൂറിലേറെ ഇനം വിവിധ തെച്ചിപ്പൂക്കള്‍ ഉള്ളതില്‍ ലഭ്യമായ പ്രധാന ഇനങ്ങളായ 28 തെച്ചിചെടികളാണ് ഒരു ചെടിയില്‍ വിരിഞ്ഞുനില്‍ക്കുന്നത് അതിമനോഹരമായ കാഴ്ച്ചയാണ്.
നിരവധിയാളുകളാണ് ചന്ദ്രന്റെ പുതിയ ചെടിപരീക്ഷണം കാണാനെത്തുന്നത്.