കക്കറ ഗാന്ധി സ്മാരക ഗവ.യു.പി.സ്കൂളില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം 1980-87 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു
കക്കറ: കക്കറ ഗാന്ധി സ്മാരക ഗവ.യു.പി.സ്കൂളില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം 1980-87 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു.
റിട്ട.ഹെഡ്മാസ്റ്റര് കെ.വി.കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു.
വി.പ്രീതി അധ്യക്ഷത വഹിച്ചു.
എരമം കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്.രാമചന്ദ്രന് മുഖ്യാതിഥി ആയിരുന്നു.
പരിപാടിയില്‍ 20 അധ്യാപകരും അനധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളുമടക്കം നൂറിലേറെ പേര് പങ്കെടുത്തു.
പൂര്‍വ്വാധ്യാപകരെയും ക്ഷണിക്കപ്പെട്ട മറ്റ് വ്യക്തികളെയും ആദരിച്ചു.
കെ.പി.ശശിധരന് സ്വാഗതവും സി.എം.പ്രേമരാജ് നന്ദിയും പറഞ്ഞു.
