മോഡി ഭരണത്തില്‍ സ്ത്രീ സുരക്ഷക്ക് നീതിക്കുവേണ്ടി തെരുവിലിറങ്ങി വരേണ്ട സാഹചര്യം:സുധീഷ് കടന്നപ്പള്ളി.:

കണ്ണൂര്‍: പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടിയെ അടക്കം എഴോളം ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബി ജെ പി നേതാവിനെ സംരക്ഷിക്കുന്ന മോഡി സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി.

നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.എസ്.വൈ.എഫ്, കെ.എം.എഫ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ജില്ലാ സെക്രട്ടറി കെ.വി ഉമേഷ് അധ്യക്ഷത വഹിച്ചു.

കാഞ്ചന മാച്ചേരി, വി.എന്‍.അഷറഫ്, കെ.ജയശ്രീ ന്നിവര്‍ സംസാരിച്ചു. കെ.ഉഷ സ്വാഗതവും, പി.പ്രജുല്‍ നന്ദിയും പറഞ്ഞു.