ചെറുതാഴത്ത് മുസ്ലിംലീഗ് നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം, പിന്നില്‍ സി.പി.എം ആണെന്ന് ലീഗ്.
പിലാത്തറ: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം, ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു, സംഭവത്തിന് പിന്നില്‍ സി.പിഎമ്മുകാരെന്ന് ലീഗ്.
ചുമടുതാങ്ങിയിലെ യൂത്ത് ലീഗ് ചെറുതാഴം മണ്ഡലം ട്രഷറര്‍ എസ്.എ തമീമിന്റെ വീടിന് നേരെയാണ് അന്നലെ രാത്രി 11 മണിയോടെ രൂക്ഷമായ കല്ലേറുണ്ടായത്.
വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ഇന്നലെ ചെറുതാഴം കക്കോണിയില്‍ നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിച്ച തമീമിന്റെ വീടിന് നേര്‍ക്ക് അക്രമം നടത്താന്‍ കാരണം ഇതാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
സംഭവമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തിയിരുന്നു.
വിവരമറിഞ്ഞ് മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എസ്.കെ.പി.സക്കരിയ, കെ.ബ്രിജേഷ്‌കുമാര്‍, കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം എം.പി.ഉണ്ണികൃഷ്ണന്‍, വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.രാമചന്ദ്രന്‍, ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.നജ്മുദ്ദീന്‍, സുമേഷ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടെറി പി.രാജന്‍, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി, യൂത്ത് ലീഗ് ജില്ലാ ജോ.സെക്രട്ടെറി സൈനുലാബ്ദ്ദീന്‍, മുസ്തഫ കടന്നപ്പള്ളി, രാമദാസ് എന്നിവര്‍ സംഭവമറിഞ്ഞ് തമീമിന്റെ വീട്ടിലെത്തിയിരുന്നു.
സി.പി.എം പ്രവര്‍ത്തകന്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമം നടത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5 ന് ചുമടുതാങ്ങിയില്‍ നിന്ന് പിലാത്തറയിലേക്ക് യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തും.