പരിമിതികള്‍ക്കു മുന്നില്‍ പതറാത്ത കുറുമാത്തൂരിലെ റാങ്ക് ജേതാവിന് അനുമോദനം
കുറുമാത്തൂര്‍: കാഴ്ച്ച പരിമിതികള്‍ മറികടന്ന് കൊണ്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി.എ ഡിഗ്രി ഹിസ്റ്ററി പരീക്ഷയില്‍ 670 വിദ്യാര്‍ത്ഥികളെ പിന്നിലാക്കി തളിപ്പറമ്പ് സര് സയ്യിദ് കോളേജില്‍

നിന്നും ഒന്നാം റാങ്ക് നേടി കുറുമാത്തൂരിന്റ അഭിമാനമായി മാറിയ ഫാത്തിമത്തുല്‍ സഫ്നാസിനെ കുറുമാത്തൂര്‍ ശാഖാ മുസ്ലിംലീഗ്-യൂത്ത്ലീഗ്-എം എസ് എഫ് സംയുക്തമായി അനുമോദിച്ചു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം, മുസ്ലിംലീഗ് കുറുമാത്തൂര്‍ ശാഖാ പ്രസിഡന്റ് എം.പി.മുസ്തഫ, ശാഖാ ജന.സെക്രട്ടറി കെ.പി.ഷെരീഫ് വാര്‍ഡ് മെമ്പര്‍ സി.റാഷിദ,
യൂത്ത് ലിഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമ്മര്‍ താനിക്കുന്ന്, ശാഖാ ജന.സക്രട്ടറി കെ.കെ.നിയാസ്, മുന്‍ പഞ്ചായത്ത് എം.എസ്.എഫ് ജന.സക്രട്ടറി അനീസ് കുറുമാത്തൂര്‍, കരീം തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
