തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിക്ക് അണലിയുടെ കടിയേറ്റു.
തളിപ്പറമ്പ്: പേവാര്‍ഡില്‍ പാമ്പുകടി, കൂട്ടിരിപ്പുകാരി ആശുപത്രിയില്‍.
തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം.
പയ്യാവൂര്‍ സ്വദേശിനി ലത(55)നാണ് അണലിയുടെ കടിയേറ്റത്.
ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പേവാര്‍ഡിലെ മുറിയുടെ വാതിലിനിടയിലൂടെ അകത്തുകടന്ന പാമ്പാണ് ലതയെ കടിച്ചത്.
