ഒറ്റനമ്പര്‍ ചൂതാട്ടം ഒരാള്‍ അറസ്റ്റില്‍.

തലശേരി: ഒറ്റനമ്പര്‍ ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍.

ചൊക്ലി നബീസ മന്‍സിലില്‍ വി.പി.സുബൈറിനെ (53)യാണ് തലശേരി എസ്.ഐ സജേഷ്.സി. ജോസിന്റെ നേത്യത്വത്തിലുള്ള പോലിസ് തലശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്ന് 6,350 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

തലശേരിയിലും പരിസരപ്രദേശങ്ങളിലും ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളെടുക്കുമെന്ന് എസ്.ഐ. പറഞ്ഞു.

സി.പി.ഒമാരായ അനില്‍ ആന്റണി, ജിജേഷ് കോപ്പായി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പഴയ ബസ്റ്റാന്‍ഡ്, പുതിയ ബസ്റ്റാന്‍ഡ് എന്നിവടങ്ങളിലാണ് ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമായി നടക്കുന്നത്.

നിരവധിപേര്‍ മൊബൈല്‍ ഫോണ്‍ വഴി ഒറ്റ നമ്പര്‍ ചൂതാട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.