കഞ്ചാവ്-ബംഗാള്‍ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: അരകിലോയോളം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ്-ചിറവക്ക് ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് ചിറവക്ക് 420 ഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച കുറ്റത്തിന് വെസ്റ്റ് ബംഗാള്‍ സ്വദേശി ബിന്ദുനാഥ് മണ്ഡല്‍ (36) എന്നയാളെ നിലവിലെ എന്‍.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.ശ്രീകാന്ത്, കെ.വിനീഷ്, പി.ആര്‍.വിനീത്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.