ഇസബെല്ലയുടെ 35 വര്‍ഷങ്ങള്‍-

കരിമ്പം.കെ.പി.രാജീവന്‍-

ഗുഡ്‌നൈറ്റ് മോഹന്‍ എന്ന ആര്‍.മോഹന്‍ ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആദ്യം നിര്‍മ്മിച്ച സിനിമയാണ് ഇസബെല്ല.

1988 ജൂലായ്-1 നാണ് സിനിമ റിലീസ് ചെയ്തത്.

അഡ്വ.ഐപ്പ് പാറമേല്‍ എഴുതിയ നോവലൈറ്റാണ് ഇസബെല്ല.

കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഈ നോവലൈറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രണയകഥയായിരുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ തയ്യാറാക്കിയ തിരക്കഥക്ക് കള്ളിക്കാട് രാമചന്ദ്രനാണ് സംഭാഷണമെഴുതിയത്.

പൂര്‍ണമായും ഊട്ടിയില്‍ ചിത്രീകരിച്ച സിനിമ മനോഹരമായ ഒരു കാഴ്ച്ചയനുഭവമാണെങ്കിലും മഴക്കാലത്ത് റിലീസ് ചെയ്ത സിനിമ അതുകൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ വേണ്ടത്രയില്ലാതെ തിയേറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായി.

പക്ഷെ, ഒ.എന്‍.വി.കുറുപ്പും ജോണ്‍സണും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ഇന്നും മനസില്‍ കുളിരുകോരിയിടുന്നു.

ബാലചന്ദ്രമേനോന്‍, നെടുമുടിവേണു, സുമലത. നന്ദിതാബോസ്, ആനന്ദ് മഹാദേവന്‍, കെ.പി.എ.സി സണ്ണി, ശിവജി, വിജയ്‌മേനോന്‍, വെട്ടുകിളി പ്രകാശ്, ആശാ ജയറാം, വല്‍സലാ മേനോന്‍, ശ്യാമ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.

സരോജ് പാഡി ക്യാമറയും ജി.മുരളി എഡിറ്റിംഗും നിര്‍വ്വഹിച്ചു.

സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്.

നേരം തെറ്റി റിലീസായിരുന്നില്ലെങ്കില്‍ മികച്ച വിജയം നേടുമായിരുന്ന സിനിമയാണ് ഇസബെല്ല എന്ന് നിസ്സംശയം പറയാം.

ഗാനങ്ങള്‍-(രചന-ഒ.എന്‍.വി, സംഗീതം-ജോണ്‍സണ്‍).

ഇസബെല്ലാ-ഇസബെല്ലാ നില്‍പ്പൂ നീ–യേശുദാസ്,

മംഗല്യയാമം–യേശുദാസ്-സേതുപാര്‍വ്വതി,

നേരം മങ്ങിയ നേരം-യേശുദാസ്,

തളിര്‍ മുന്തിരി-എസ്.ജാനകി.