എം.പിയുടെ വെളിച്ചമെത്തി- കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പാളയാട് വാര്‍ഡില്‍ സ്ഥാപിച്ച മിനി ഹൈമാക്‌സ് ലാമ്പിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ നിര്‍വ്വഹിച്ചു.

പി.സന്തോഷ്‌കുമാര്‍ എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാമ്പ് സ്ഥാപിച്ചത്.

നേരത്തെ പാളയാട് ഹൈമാക്‌സ് ലാമ്പ് സ്ഥാപിക്കുന്നതിനെതിരെ സി.പി.എം രംഗത്തുവന്നിരുന്നു.

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇവിടെ ലാമ്പിന്റെ ആവശ്യമില്ലെന്ന പ്രതിപക്ഷ കക്ഷി നേതാവ് ഒ.സുഭാഗ്യത്തിന്റെ വാദം കൗണ്‍സില്‍ തള്ളുകയായിരുന്നു.

നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ വൈസ് ചെയര്‍മാനും സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ.മുരളീധരന്‍,

സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്‌മാന്‍, സി.പി. മനോജ്, കെ.നാസര്‍, സി.ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉദ്ഘാടനചടങ്ങില്‍ നാട്ടുകാരുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്.