പാതിരാസൂര്യനുദിച്ചിട്ട് ഇന്നേക്ക് 42 വര്‍ഷം-
കരിമ്പം.കെ.പി.രാജീവന്.
രാമുകാര്യാട്ടിന്റെ സഹായിയായിരുന്ന കെ.പി.പിള്ള(കെ.പുരുഷോത്തമന് പിള്ള)1974 ല്‍ നഗരം സാഗരം എന്ന സിനിമ സംവിധാനം ചെയ്താണ് സ്വതന്ത്രസംവിധായകനായത്. നിര്‍മ്മാതാവും അദ്ദേഹം തന്നെയായിരുന്നു.
അതേ വര്‍ഷം തന്നെ വിന്സെന്റിനെയും സുധീറിനേയും പ്രധാന താരങ്ങളാക്കി വൃന്ദാവനം എന്ന സിനിമയും സംവിധാനം ചെയ്തു.
പിന്നീട് 1978 ലാണ് പ്രേംനസീറിനെ നായകനാക്കി അഷ്ടമുടിക്കായല്‍ എന്ന സിനിമ ചെയ്തത്.
79 ല്‍ കതിര്‍മണ്ഡപം എന്ന സിനിമ കൂടി സംവിധാനംചെയ്തശേഷം 1981 ലാണ് പാതിരാസൂര്യന്‍ എന്ന പേരില്‍ പ്രേംനസീറിനെ തന്നെ നായകനാക്കി അദ്ദേഹം സിനിമ ചെയ്തത്.
1982 ല്‍ പ്രിയസഖിരാധ എന്ന സിനിമ സംവിധാനം ചെയ്തതോടെ അദ്ദേഹം സംവിധാനരംഗത്തുനിന്ന് പിന്മാറി.
2021 ആഗ്സത്-31 ന് നിര്യാതനായി.
1981 ജൂലൈ-3 നാണ് പാതിരാസൂര്യന്‍ റിലീസ് ചെയ്തത്.
എം.ജി.സോമന്, ജയഭാരതി, അടൂര്‍ഭാസി, സത്താര്‍, ശ്രീവിദ്യ, പ്രമീള, ടി.ആര്.ഓമന, കല്‍പ്പന എന്നിവരോടൊപ്പം ഗാനഗന്ധര്വ്വന് യേശുദാസും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാഗ്യദീപം പിക്ച്ചേഴ്സിന്റെ ബാനറില്‍ പ്രഭാകരന് പടിയത്ത് നിര്‍മ്മിച്ച സിനിമക്ക് കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ രചിച്ചത് ശ്രീകുമാരന്‍തമ്പിയാണ്.
യു.രാജഗോപാല്‍ ക്യാമറയും എം.എന്‍.അപ്പു എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.
ജനതാഫിലിംസും പ്രസാദ് ഫിലിംസുമാണ് വിതരണക്കാര്‍.
പണത്തിന് വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന ഭാര്യ അദ്ദേഹം തിരിച്ചുവന്നപ്പോള്‍ അനുഭവിച്ച സംഘര്‍ഷങ്ങളും ദുരന്തവുമാണ് ചിത്രത്തിന്റെ പ്രമേയം.
ഗാനങ്ങള്‍-(രചന-ശ്രീകുമാരന്‍തമ്പി-സംഗീതം ദക്ഷിണാമൂര്‍ത്തി)
1-ഇടവഴിയില്‍ ശംഖുമാര്‍ക്ക് കൈലിക്കെട്ട്-യേശുദാസ്, അമ്പിളി.
2-ഇളം മഞ്ഞിന് നീരോട്ടം-വാണിജയറാം.
3-പാതിരാ സൂര്യനുദിച്ചു-യേശുദാസ്.
4-സൗഗന്ധികങ്ങളേ വിടരുവിന്‍-യേശുദാസ്.
