ദൃഡം-ശാന്തമായി കിനിഞ്ഞുപെയ്ത മഴ ആര്‍ത്തലച്ച് പേമാരിയായി പെയ്തു തിമിര്‍ക്കുന്ന ഞെട്ടിക്കുന്ന അനുഭവം.

ചെറുതായി പെയ്തുതുടങ്ങിയ മഴ കോരിച്ചൊരിഞ്ഞ് കൊടുങ്കാറ്റും ഇടിമിന്നലും പേമാരിയുമായും ആയി പെയ്തു തിമിര്‍ക്കുന്ന ഒരു അനുഭവം, അതാണ് മാര്‍ട്ടിന്‍ ജോസഫ് സംവിധാനം നിര്‍വ്വഹിച്ച ദൃഡം എന്ന സിനിമ. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ സിനിമയില്‍ അവസാനത്തെ ഒരു ഇരുപത് മിനുട്ട് … Read More

പഴയ സത്യന്‍ അന്തിക്കാട് സിനിമകണ്ടതുപോലെ ഒരു ദൃശ്യസുഖാനുഭവം-സൂ പ്രം സോ(സുലോചന ഫ്രം സോമേശ്വര)

(സുലോചന ഫ്രം സോമേശ്വര)            പഴയ സത്യന്‍ അന്തിക്കാട് സിനിമ കണ്ട ഒരു സുഖം-കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിയ സു ഫ്രം സോ(സുലോചന ഫ്രം സോമേശ്വര)എന്ന സിനിമയെ അങ്ങനെ വിശേഷിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. രാജ് ബി.ഷെട്ടിഒഴികെ ഒരൊറ്റ താരങ്ങളേയും … Read More

ആനക്കഥയുടെ 46 വര്‍ഷങ്ങള്‍–

ആനക്കഥകള്‍ക്ക് മലയാള സിനിമയില്‍ പഞ്ഞമേയില്ല. ആന വളര്‍ത്തിയ വാനമ്പാടി, ആനപ്പാച്ചന്‍, ഗുരുവായൂര്‍ കേശവന്‍, സമ്മാനം, സിന്ദുരച്ചെപ്പ് തുടങ്ങി ആനയെ കേന്ദ്രീകരിച്ച് നിരവധി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. ഏറെ ത്രില്ലടിപ്പിച്ച ഒരു ആനക്കഥയാണ് ആന. 1983 ഡിസംബര്‍ 2 നാണ് ആന റിലീസ് ചെയ്തത്. … Read More

കണ്ണൂരുകാരുടെ ആദ്യത്തെ സിനിമ നിര്‍മ്മാണ സംരംഭം പെങ്ങള്‍ @ 56.

ഉദയയും നീലയും ഉള്‍പ്പെടെ തേക്കന്‍ കേരളത്തില്‍ സജീവമായ സിനിമാ നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് കണ്ണൂരിലെ ആദ്യത്തെ സിനിമ നിര്‍മ്മാണ കൂട്ടായ്മ 1957 ല്‍ രൂപീകരിക്കപ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് പെങ്ങള്‍. റെനോന്‍ഡ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ … Read More

ചോരമണമുള്ള ബോഗയിന്‍വില്ല-ഒരു വ്യത്യസ്ത ദൃശ്യാനുഭവം.

             കോട്ടയം പുഷ്പനാഥിന് ശേഷം മലയാള കുറ്റാന്വേഷണ നോവല്‍ശാഖയിലെ പുതിയ കാലത്തിന്റെ അവതാരമാണ് ലാജോ ജോസ്. പ്രസിദ്ധീകരിക്കപ്പെട്ട ആറ് നോവലുകളും വായനക്കാരെ വിഭ്രാത്മകതയുടെ ലോകത്തെത്തിച്ചു. 2019 ല്‍ എഴുതിയ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കി അമല്‍ നീരദ് സംവിധാനം … Read More

മഹാരാജ ഒരു അസാധാരണ സിനിമ-

നിഥിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് വിജയ് സേതുപതി നായകവേഷത്തിലെത്തിയ ഏറ്റവും പുതിയ തമിഴ് സിനിമയാണ് മഹാരാജ. പാഷന്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ഈ സിനിമ വ്യത്യസ്ത ട്രീറ്റ്‌മെന്റില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ എന്ന നിലയില്‍ നിര്‍ബന്ധമായും കണ്ടരിക്കേണ്ട സിനിമയാണ്. വിജയ് സേതുപതിയുടെ മഹാരാജ … Read More

അടൂരിന്റെ കൊടിയേറ്റം @ 46-

         അടൂരിന്റെ ചലച്ചിത്ര ലോകത്ത് വേറിട്ട ഒരു അസ്തിത്വം പുലര്‍ത്തുന്ന ഒരു ചിത്രമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കൊടിയേറ്റം. അടൂര്‍ ചിത്രങ്ങളില്‍ വച്ച് ഏറ്റവും ലാളിത്യം പുലര്‍ത്തുന്ന ചിത്രമാണ് ഇത്. സ്വയംവരം അടക്കമുള്ള എല്ലാ അടൂര്‍ ചിത്രങ്ങളിലും മറച്ചു പിടിച്ച ഹാസ്യത്തിന്റെ … Read More

എന്ന് നിന്റെ മൊയ്തീന്റെ അഭിനയത്തിന് 43 തികയുന്നു.

എന്ന് നിന്റെ മൊയ്തീന്‍ സിനിമയിലെ നായകന്‍ ബി.പി.മൊയ്തീന്‍ നിര്‍മ്മിച്ച സിനിമയാണ് അഭിനയം. 1981 മാര്‍ച്ച് 20 ന് റിലീസ് ചെയ്ത സിനിമക്ക് ഇന്നേക്ക് 43 വയസാവുന്നു. സിനിമയിലെ ഡ്യൂപ്പുകളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജയന്‍, വിധുബാല, അടൂര്‍ഭാസി, പ്രതാപചന്ദ്രന്‍, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍, … Read More

പാടാത്ത വീണയും പാടും സ്‌നേഹത്തിന്‍ ഗന്ധര്‍വ്വ വിരല്‍തൊട്ടാല്‍-റസ്റ്റ് ഹൗസ് തുറന്നിട്ട് 54 വര്‍ഷം.

1969 ഡിസംബര്‍ 18 നാണ് 54 വര്‍ഷം മുമ്പ് റസ്റ്റ്ഹൗസ് എന്ന സിനിമ റിലീസ് ചെയ്തത്. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഈ സസ്‌പെന്‍സ് ക്രൈംത്രില്ലര്‍ സിനിമ ഇന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തില്‍ ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. ഗണേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കെ.പി.കൊട്ടാരക്കര … Read More

വെള്ളിത്തിരയിലെ രമണന് 56 വയസായി.-

മലയാളത്തിലെ നിത്യഹരിത പ്രേമകാവ്യം രമണന്‍ 1967 ല്‍ ഡി.എം.പൊറ്റൈക്കാട്ട് ചലച്ചിത്രമാക്കി. തിരക്കഥ, സംഭാഷണം, നിര്‍മ്മാണം സംവിധാനം നിര്‍വ്വഹിച്ചത് അദ്ദേഹം തന്നെ. രമണനായി പ്രേംനസീറും മദനനായി മധുവും ചന്ദ്രികയായി ഷീലയും വേഷമിട്ടു. 1936 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍ എന്ന … Read More