ചെറുതായി പെയ്തുതുടങ്ങിയ മഴ കോരിച്ചൊരിഞ്ഞ് കൊടുങ്കാറ്റും ഇടിമിന്നലും പേമാരിയുമായും ആയി പെയ്തു തിമിര്‍ക്കുന്ന ഒരു അനുഭവം, അതാണ് മാര്‍ട്ടിന്‍ ജോസഫ് സംവിധാനം നിര്‍വ്വഹിച്ച ദൃഡം എന്ന സിനിമ.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ സിനിമയില്‍ അവസാനത്തെ ഒരു ഇരുപത് മിനുട്ട് സമയം പ്രേക്ഷകര്‍ ഞെട്ടിത്തരിക്കുന്ന വിധത്തിലാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്.
ആര്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത ക്ലൈമാക്‌സ്
അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകനെ വല്ലാത്ത ഒരു മാനസികാവസ്ഥയിലെത്തിക്കുന്നു.
ജോമോന്‍ ജോണ്‍-ലിന്റോ ദേവസ്യ ടീമാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.
ഷൈന്‍നിഗമാണ് വിജയ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മാത്യു വര്‍ഗീസ്. ഷോബി തിലകന്‍, ദിനേഷ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, കൃഷ്ണപ്രഭ, കോട്ടയം രമേഷ്, അഭിറാം രാധാകൃഷ്ണന്‍, സാനിയ ഫാത്തിമ, പ്രശാന്ത് മുരളി തുടങ്ങിയ താരനിരയില്‍ ഷൈന്‍നിഗം, ഷോബി തിലകന്‍ എന്നിവരുടെ അഭിനയമികവ് എടുത്തുപറയേണ്ടതാണ്.
ഇടുക്കിയിലെ ഒരു ഗ്രാമപ്രദേശ പോലീസ് സ്‌റ്റേഷനിലാണ് കഥ നടക്കുന്നത്.
കാര്യമായ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്റ്റേഷന്‍ പരിധിയില്‍ ഒന്നിനുപിറകെ ഒന്നായി നടക്കുന്ന നാല് കൊലപാതകങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം.