മഹാരാജ ഒരു അസാധാരണ സിനിമ-
നിഥിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് വിജയ് സേതുപതി നായകവേഷത്തിലെത്തിയ ഏറ്റവും പുതിയ തമിഴ് സിനിമയാണ് മഹാരാജ.
പാഷന്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ഈ സിനിമ വ്യത്യസ്ത ട്രീറ്റ്‌മെന്റില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ എന്ന നിലയില്‍ നിര്‍ബന്ധമായും കണ്ടരിക്കേണ്ട സിനിമയാണ്.
വിജയ് സേതുപതിയുടെ മഹാരാജ എന്ന നായകവേഷത്തേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് വില്ലന്‍ ശെല്‍വമായി എത്തുന്ന അനുരാഗ് കശ്യപ് ആണെന്നതിന് രണ്ടുപക്ഷമുണ്ടാകുമെന്ന് തോന്നുന്നില്ല.
സിങ്കംപുലി അവതരിപ്പിക്കുന്ന നല്ലശിവം എന്ന വില്ലനും ആടിതിമിര്‍ക്കുന്നുണ്ട്.
തിരക്കഥയിലെ അസാധാരണമായ കയ്യടക്കമാണ് ഇടക്കിടെ ഫ്‌ളാഷ്ബാക്കിലേക്ക് നീളുന്ന സിനിമയുടെ രസച്ചരട് മുറിക്കാതെ നിലനിര്‍ത്തുന്നത്.
കഥയില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും കഥപറയുന്ന രീതിയാണ് സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്.
അഭിരാമി, മമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‌മണ്യന്‍, രാംദോസ്, അരുള്‍ദാസ്, ഭാരതിരാജ, ദിവ്യഭാരതി, മണികണ്ഠന്‍, വിനോദ്‌സാഗര്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്.
സിനിമ ഒരു അനുഭവമാക്കി മാറ്റാന്‍ താല്‍പര്യപ്പെടുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് മഹാരാജ.