പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ നൂതനമായ സംരംഭമായ എം.വി.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് റിസര്‍ച്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ ലൈഫ് സയന്‍സ് വിഷയങ്ങളിലെ ഗവേഷണ-തൊഴില്‍ സാധ്യതകളെ ക്കുറിച്ച് സംസ്ഥാന തല ബയോസ് കോപ്പ് ശില്‍പശാല

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ നൂതനമായ സംരംഭമായ എം.വി.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് റിസര്‍ച്ച് സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ ലൈഫ് സയന്‍സ് വിഷയങ്ങളിലെ ഗവേഷണ-തൊഴില്‍ സാധ്യതകളെ ക്കുറിച്ച് സംസ്ഥാന തല ബയോസ് കോപ്പ് ശില്‍പശാല പാപ്പിനിശ്ശേരിയില്‍.

വിഷ ചികില്‍സാ കേന്ദ്രത്തിന് സമീപം പുതുതുതായി ആരംഭിക്കുന്ന എം.വി.ആര്‍. ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ലൈഫ് സയന്‍സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജൂലായ് 15-ന് രാവിലെ ഒന്‍പതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ മന്ത്രി എം.വി.രാഘവന്‍ 1964 ല്‍ തുടങ്ങിയ പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ നൂതനമായ സംരംഭമാണ് എം.വി.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് റിസര്‍ച്ച് സ്റ്റഡീസ് എന്ന സ്ഥാപനം.

ഈ സ്ഥാപനത്തില്‍ പുതുതായി ബിരുദ കോഴ്‌സുകളായി ബി.എസ്.സി മൈക്രോബയോളജി, ബി.എസ്.സി ഫോറസ്ട്രി, ബി.എസ്.സി പ്ലാന്റ് സയന്‍സ്, ബി.എസ്.സി ബയോടെക്‌നോളജി, ബി.എസ്.സി ബയോകെമിസ്ട്രി എന്നീ അഞ്ച് കോഴ്‌സുകളും കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ ആദ്യമായി എം.എസ് സി ഫോറസ്ട്രി കോഴ്‌സും ആരംഭിക്കും.

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലാണ്‌കോളേജ് പ്രവര്‍ത്തിക്കുക. ശില്‍പശാലയില്‍ അക്കാദമിക്ക് മേഖലയിലെ പ്രഗല്‍ഭരായ ഡോ.അച്യുത് ശങ്കര്‍ എസ് നായര്‍, ഡോ.ഇ.കെ.രാധാകൃഷ്ണന്‍, ഡോ.ദീപക് റോഷന്‍, ഡോ.അനൂപ് കുമാര്‍ കേശവന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

ശില്‍പശാലയില്‍ ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9447856151. 9526780250.

വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് ചെയര്‍മാന്‍ പ്രൊഫ.ഇ.കുഞ്ഞിരാമന്‍, പ്രിന്‍സിപ്പല്‍ ഡോ. ഗീതാനന്ദന്‍, ഡോ.വി.കെ.കവിത, ഡോ.അമൃത രാജന്‍, കെ.പി. രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

സ്‌നേക്ക് ബൈറ്റ് ഹെല്‍പ് ലൈന്‍

ആയുര്‍വേദവും ആധുനിക വിവര സാങ്കേതിക വിദ്യയും ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് പാമ്പുകടിയേറ്റ വ്യക്തിയെ ശുശ്രൂഷിക്കുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടി 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന 24 x 7 സ്‌നേക്ക് ബൈറ്റ് ഹെല്‍പ് ലൈന്‍ സംവിധാനം പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം അന്നേദിവസം പൊതുജനങ്ങള്‍ക്കായി ഒരുക്കും. .