ജോലിചെയ്യുന്നസമയത്ത് കാണിക്കുന്ന സാമൂഹിക പ്രതിബദ്ധതയാണ് ഒരാളെ വിരമിക്കുമ്പോഴും പ്രസക്തനാക്കുന്നതെന്ന് സംവിധായന്‍ ഷെറി-സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി-

പരിയാരം: ജോലിചെയ്യുന്നകാലത്ത് സമൂഹത്തോട് പുലര്‍ത്തിയ പ്രതിബദ്ധതയാണ് ജോലിയില്‍ നിന്ന് വിരമിക്കുന്ന ഒരാളെ പ്രസക്തനാക്കുന്നതെന്ന് ചലച്ചിത്രസംവിധായകനും കെ.എസ്.എഫ്.ഡി.സി.ഡയരക്ടറുമായ ഷെറി.

ജീവകാരുണ്യപ്രവര്‍ത്തകനും പരിയാരം കേരളാ ഫുഡ്ഹൗസ് ജീവനക്കാരനുമായ സി.വി.ജനാര്‍ദ്ദനന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാള്‍ എത്രവലിയ ആളായാലും സമൂഹത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയാണെങ്കില്‍ അയാള്‍ അപ്രസക്തനായിതീരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എം.വി.സതീശന്‍ അധ്യക്ഷത വഹിച്ചു. എം.പി.ഉണ്ണികൃഷ്ണന്‍, പി.ആര്‍.ജിജേഷ്, സുധീഷ് കടന്നപ്പള്ളി, പ്രഭാകരന്‍ കടന്നപ്പള്ളി, എ.സി.രമേശന്‍, കെ.രാമദാസ്, പി.കെ.പ്രസാദ്, കെ.ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

ജീവനക്കാരുടെ ഉപഹാരം ഷെറിയും സൊസൈറ്റിയുടെ ഉപഹാരം എം.പി.ഉണ്ണികൃഷ്ണനും ജനാര്‍ദ്ദനന് സമ്മാനിച്ചു.