അള്ളാഹു മിത്താണെന്ന് പറയാന്‍ ഷംസീറിന് ധൈര്യമുണ്ടോയെന്ന് കെ.സുരേന്ദ്രന്‍.
തിരുവനന്തപുരം: അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

പറഞ്ഞാല്‍ കൈയ്യല്ല എല്ലാം വെട്ടുമെന്ന് ഷംസീറിനറിയാം. ഖുര്‍ ആനെ വിമര്‍ശിക്കാന്‍ ഷംസീര്‍ തയ്യാറാകുമോ?
സിപിഎം എന്താണ് ഷംസീറിനെ തിരുത്താത്തത്? വിശ്വാസത്തെ കുറിച്ച് പറയാന്‍ എ.കെ.ബാലന് എന്താണ് അവകാശം?
കോണ്‍ഗ്രസ് നേതാക്കളുടെ മൗനം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഭയന്നിട്ടാണോ?
വര്‍ഗീയ വാദികളുടെ വോട്ട് നഷ്ടപ്പെടുമെന്ന പേടിയാണോ യുഡിഎഫ് നേതാക്കള്‍ക്ക്?
കെ മുരളീധരന്‍ അടക്കമുള്ള വരുടെ മൗനം ദുരൂഹമാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
പ്രസ്താവന പിന്‍വലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാന്‍ ഷംസീര്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
എ.എന്‍.ഷംസീറും മുഹമ്മദ് റിയാസും സിപിഎമ്മിന്റെ ചാവേറുകളാണ്.
സംസ്ഥാനത്ത് മുസ്ലിം ഏകീകരണത്തിനാണ് സിപിഎമ്മിന്റെ ശ്രമം. സംസ്ഥാനത്ത് പൊലീസ് പിഎഫ്‌ഐ കേന്ദ്രങ്ങള്‍ സംരക്ഷിക്കുകയാണ്.
പിഎഫ്‌ഐയുടെ ഗ്രീന്‍ വാലി അടപ്പിക്കാന്‍ എന്‍ഐഎ വരേണ്ടി വന്നു. സിപിഎം നിരോധിക്കപ്പെട്ട പിഎഫ്‌ഐയില്‍ നിന്നുള്ള ആളുകളെ ഡിവൈഎഫ്‌ഐയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകളുടെ ഉള്ളിലിരിപ്പ് വ്യക്തമാകും. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരളത്തിലെ ഹിന്ദു സമൂഹം.
നിയമസഭയ്ക്ക് പുറത്ത് ഷംസീറിനെതിരെ സമരം ചെയ്യുമെന്നും കേരളത്തിലെ വനിതാ ആക്ടിവിസ്റ്റുകള്‍ ഒന്നിനും കൊള്ളാത്തവരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഹിന്ദുക്കളുടെ വിഷയമാണ് എന്‍എസ്എസ് ഉയര്‍ത്തുന്നതെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍, എന്‍എസ്എസിന്റെ നാമജപ ഘോഷയാത്രയില്‍ ബിജെപിയും അണിചേരുമെന്ന് വ്യക്തമാക്കി.
