വനംവകുപ്പിന്റെ മരങ്ങളുടെ ഇ-ലേലം ആഗസ്ത്-10 ന്.

കാസര്‍ഗോഡ്: കേരള വനം വകുപ്പിന്റെ കീഴില്‍ ഗവണ്മെന്റ് ഡിപ്പോ പരപ്പയില്‍ 1958 പരപ്പ തേക്ക് പ്ലാന്റേഷനില്‍ നിന്നും ലഭിച്ച തേക്ക്, മറ്റ് വിവിധ ഇനം തടികള്‍ ആഗസ്ത് 10- ന് ഇ-ലേലത്തില്‍ വില്‍ക്കപ്പെടുന്നു.

ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ എല്ലാ ദിവസവും പരപ്പ ഡിപ്പോയില്‍ വെച്ച് നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് പരപ്പ ഗവ.ടിമ്പര്‍ ഡിപ്പോ ഓഫീസര്‍ അറിയിച്ചു.

ഫോണ്‍-8547602862 8547602863