കേരളാ പോലീസ് അസോസിയേഷന്‍ സ്ഥാപക ജന.സെക്രട്ടെറി ജോര്‍ജ് ഫ്രാന്‍സിസിനെ അനുസ്മരിച്ചു.

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ സ്ഥാപക നേതാവ് ജോര്‍ജ്ജ് ഫ്രാന്‍സിസിന്റെ അനുസ്മരണം നടത്തി.

കേരളാ പോലീസ് അസോസിയേഷന്റെ സ്ഥാപക ജന.സെക്രട്ടെറിയായിരുന്നു കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ്.

പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എസ്.എം റിയാസ് നിര്‍വഹിച്ചു.

കണ്‍ട്രോള്‍ റൂം എസ്.ഐ അനില്‍ കുന്നരു അധ്യക്ഷത വഹിച്ചു.

കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് അനുസ്മരണം പ്രഭാഷണം നടത്തി.

എസ്.ഐ സത്യന്‍ നന്ദിയും റൈറ്റര്‍ എസ്.ഐ എസ്.കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് ഡി.എച്ച്.ക്യുവില്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ ഉദ്ഘാടനം ചെയ്തു.

ബി.ഷിബു സ്വാഗതവും എം.ദീപ നന്ദിയും പറഞ്ഞു. റൂറല്‍ ജില്ലയില്‍ എല്ലാ യൂനിറ്റുകളിലും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു.