കള്ളന്റെ സി സി ടി വി ദൃശ്യം വേണ്ട-പകരം നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണം-ഇത് പരിയാരം മോഡല്‍-
പരിയാരം:സി.സി.ടി.വി കാമറയില്‍ കുടുങ്ങിയ കള്ളനെ പിടികൂടാത നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തിയ പോലീസിനെ തോല്‍പ്പിച്ച് കള്ളന് മോഷണവസ്തുക്കളും പണവും ഉപേക്ഷിച്ചത് പോലീസിന് നാണക്കേടായി മാറി.
നേരത്തെ മോഷ്ടാവിനെതിരെ ഡി.വൈ.എസ്പിക്ക് ഉള്‍പ്പെടെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
അതിന് ശേഷം ഒക്ടോബര്‍ രണ്ടിനാണ് മോഷ്ടാവ് സി.സി.ടി.വി.കാമറയില്‍ കുടുങ്ങിയത്.
നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ കള്ളന് കൃത്യം ഒരു മാസം മുമ്പ് രാത്രി 10.45 മണിയോടെയാണ് മോഷണത്തിനെത്തിയത്.
വാഹനങ്ങളില്‍ നിന്നുള്ള പെട്രോള്‍, വീടുകളില്‍ നിന്ന് സ്വര്‍ണം മോഷണമുള്‍പ്പെടെ നടന്ന അരിപ്പാമ്പ്രയില്‍ നാട്ടുകാര്‍ മോഷണവിവരം പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും കാര്യമായ അന്വേഷണം നടത്താനോ മോഷ്ടാവിനെ പിടികൂടാനോ സാധിച്ചിരുന്നില്ല.
മോഷ്ടാവ് എത്തിയ വീട്ടില്‍ ഇതിന് മുമ്പും കവര്‍ച്ചാശ്രമം നടന്നതിനാല്‍ വീട്ടുകാര്‍ സി.സി.ടി.വി. കാമറ ഘടിപ്പിച്ചിരുന്നു. മോഷണ ശ്രമത്തിനിടയില്‍ കാമറ കണ്ട ഉടനെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
ഇതിന് ശേഷം ഒക്ടോബര്‍ 7 നാണ് പോലീസ് നാട്ടുകാര്‍ക്ക് മോഷണത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
മോഷ്ടാവെന്ന് സംശയിക്കപ്പെടുന്നയാള്‍ ഇതിനിടയില്‍ രക്ഷപ്പെട്ടിരുന്നു.
മോഷണ വിവരം വളരെ വ്യക്തമായി ഇയാള്‍ ഉപേക്ഷിച്ച സ്വര്‍ണം, പണം എന്നിവയോടൊപ്പം വെച്ച കത്തില്‍ എഴുതിയിട്ടുണ്ട്.
സബിത്ത് മുക്കില്‍-6120, അന്ത്രമാന് മുക്കില്‍-8600, ഉസ്മാന്, ജബ്ബാര്‍-3400, മഹമ്മൂദ്,സവാദ്-5300, മമ്മുഞ്ഞി-10,000, സത്താര്‍, ബസ്-2650, സുല്‍ഫി-1400, ജബ്ബാര്‍ ഗള്‍ഫ്-3350, തഫ്ല, തസ്നീമ,
സാബിര്‍-1,07,300, മഠത്തില്‍ അബൂബക്കര്‍-പി.സി.എം.-24,250, മിഥിലാജ് മാസ്റ്റര്‍-7710, ഇബ്രാഹിം എഞ്ചിനീയര്‍-10,800 എന്നിങ്ങനെയാണ് പണം മോഷ്ടിച്ചവരുടെ വ്യക്തമായ കണക്ക് എഴുതി നല്‍കിയിട്ടുള്ളത്.
ഞങ്ങള്‍ക്ക് ഉംറ നിര്‍വ്വഹിക്കണമെന്നും നിങ്ങളെ ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞിട്ടുണ്ട്.
സി.സി.ടി.വി.ദൃശ്യം ലഭിച്ചിട്ടും അന്വേഷണം നടത്താതിരുന്ന പോലീസിനെതിരെ ഇതോടെ പരാതി വ്യാപകമായിരിക്കയാണ്.
ഒന്നര വര്‍ഷം മുമ്പ് നടന്ന വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്രത്തിലെ 5 ലക്ഷം രൂപ വിലമതിക്കുന്ന വിഗ്രഹ മോഷണവും മറ്റ് നിരവധി പ്രമാദമായ മോഷണങ്ങളിലും പ്രതികളെ കണ്ടെത്താന്‍ പരിയാരം പോലീസിന് കഴിഞ്ഞിട്ടില്ല.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന് തിയേറ്ററില്‍ നിന്നും ലാവിഞ്ചോ സ്കോപ്പി മോഷ്ടിച്ച കേസില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പറയുന്നുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല.