വണ്ണാത്തിക്കടവ് പാലം- അടുത്ത വര്‍ഷം മെയില്‍ പണി പൂര്‍ത്തിയാവും.
പരിയാരം: കിഴക്കന്‍ മലയോര പ്രദേശങ്ങളുടെ കവാടമായ മാതമംഗലത്തിന്റെ വികസനത്തിന് നിര്‍ണായകമായി തീരുന്ന വണ്ണാത്തിക്കടവ് പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ 2022 മെയ് മാസത്തില്‍ പൂര്‍ത്തിയാവും.
2019 ല്‍ നിര്‍മ്മാണമാരംഭിച്ച പാലത്തിന്റെ പ്രധാന ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
140 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ ഇരുഭാഗത്തുമായി ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്.
ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലുള്ള വണ്ണാത്തിക്കടവ് പാലം ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ കഴിയുന്നതാണ്.
പാലത്തിന് ബലക്ഷയവും നേരിടുന്നുണ്ട്. എം.എല്‍.എയായിരുന്ന ടി.വി.രാജേഷ് മുന്‍കൈയടുത്താണ് പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
അന്ന് മന്ത്രിയായിരുന്ന നാട്ടുകാരന് കൂടിയായ കടന്നപ്പള്ളി രാമചന്ദ്രന് എം.എല്‍.എയും പുതിയപാലത്തിന്റെ നിര്‍മ്മാണത്തിന് മുന്‍കൈയെടുത്തിരുന്നു.
നിരവധി സാങ്കേതിക പ്രശ്നങ്ങളില്‍ കുടുങ്ങിയ പാലം പണി കഴിഞ്ഞ വര്‍ഷം മുതലാണ് സജീവമായത്.
എട്ടരക്കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണ ചെലവ്. നിലവില്‍ ചന്തപ്പുരയില്‍ നിന്നും പഴയ പാലത്തിലേക്കുള്ള റോഡും രണ്ട് വളവുകളും പൂര്‍ണമായി ഒഴിവാക്കിയാണ് പാലത്തിന്റെ നിര്‍മ്മാണം.
ചന്തപ്പുരയില്‍ നിന്ന് ചെറുവിച്ചേരിയിലേക്കുള്ള നിലവിലെ റോഡ് വീതികൂട്ടിയാണ് പാലത്തിലേക്ക് 320 മീറ്റര്‍ പുതിയ അപ്രോച്ച്റോഡ് നിര്‍മ്മിക്കുന്നത്.
മാതമംഗലം ഭാഗത്ത് 70 മീറ്റര്‍ നീളത്തിലും പുതിയ റോഡ് പണിയും. വെള്ളരിക്കുണ്ടിലെ രാജേഷ് വര്‍ക്കിയാണ് പാലത്തിന്റെ നിര്‍മ്മാണ കരാറുകാരന്.
പയ്യന്നൂര്‍ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി.എഞ്ചിനീയര്‍ ടി.ശോഭ, ഓവര്‍സിയര്‍ വി.വി.സുനില്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ ജോലികള്‍ നടക്കുന്നത്.
പുതിയപാലം തുറക്കുന്ന് മാതമംഗലം, ചെറുപുഴ ഭാഗങ്ങളിലേക്കുള്ള വാഹനഗതാഗതത്തിന് ഏറെ പ്രയോജനം ചെയ്യും.