തുരുത്തിക്കാട് മാര്‍ത്തോമാ പള്ളിയില്‍ കമ്യൂണിറ്റി ക്ലിനിക്ക് ആരംഭിച്ചു.

തുരുത്തിക്കാട്: തുരുത്തിക്കാട് മാര്‍ത്തോമ്മാ ഇടവക വികസന സംഘത്തിന്റെയും പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കമ്യൂണിറ്റി ക്ലിനിക്ക് ആരംഭിച്ചു.

തിരുവല്ല ബിലിവേഴസ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സഹകരണത്തോടെ തുരുത്തിക്കാട് മാര്‍ത്തോമ്മാ പള്ളിയില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം സി.കെ.ലതാകുമാരി നിര്‍വഹിച്ചു.

ഇടവക വികാരി ഫാ.ജേക്കബ് പോള്‍ അദ്ധ്യക്ഷത വഹിച്ചു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്ഞാനമാണി മോഹന്‍ മുഖ്യപ്രഭാഷണം നടത്തി.

തുരുത്തിക്കാട് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ഇടവക വികാരി ഫാ.അനില്‍ ടി.മാത്യു, ബിലിവേഴസ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ വൈസ് പ്രിന്‍സിപ്പല്‍ ആന്റ് ഡയറക്ടര്‍ ഡോ.ഏബല്‍ കെ സാമുവേല്‍, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്‍സി അലക്‌സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോളി റെജി, രതീഷ് പീറ്റര്‍, തുരുത്തിക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി പത്മകുമാര്‍, ബിലിവേഴസ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ അസോസിയേറ്റ് പ്രൊഫസറും തുരുത്തിക്കാട് അര്‍ബന്‍ ക്ലിനിക്ക് മെഡിക്കല്‍ ഓഫിസറുമായ ഡോ.ഷാലിയറ്റ് റോസ് സെബാസ്റ്റ്യന്‍, ഇടവക സെക്രട്ടറി ആനിയമ്മ ജയിംസ്, വികസന സംഘം സെക്രട്ടറി ബിജു നൈനാന്‍ മരുതുക്കുന്നേല്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് കണ്‍വീനര്‍ ഈപ്പന്‍ സി വര്‍ഗീസ് ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

എല്ലാ മാസത്തിന്റെയും രണ്ടും നാലും തിങ്കളാഴ്ച്ചകളില്‍ ഡോക്ടറുടെ സേവനവും സൗജന്യ നിരക്കില്‍ മരുന്ന് വിതരണവും ക്ലിനിക്കില്‍ ലഭ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു