11 കൃഷിഭവനുകളില്‍ നാളെ പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാര്‍ മാത്രം — ഉദ്യോഗസ്ഥര്‍ക്ക് തളിപ്പറമ്പ് എ.ഡി.ഓഫീസില്‍ ഓണാഘോഷം.

തളിപ്പറമ്പ്: കൃഷിഭവനുകളില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ മാത്രം ഡ്യൂട്ടിയേല്‍പ്പിച്ച് നാളെ തളിപ്പറമ്പ് അസി ഡയരരക്ടര്‍ ഓഫീസില്‍ മര്‌റ് ജീവനക്കാര്‍ ഒത്തുചേര്‍ന്ന് ഓണം ആഘോഷിക്കാനുള്ള നീക്കം വിവാദമായി.

തളിപ്പറമ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അസി.ഡയരക്ടര്‍ ഓഫീസിലാണ് 11 കൃഷിഭവനിലെ ജീവനക്കാര്‍ ഒത്തുചേര്‍ന്ന് ഡ്യൂട്ടി ദിവസം ഓണാഘോഷം സംഘടിപ്പിക്കുന്നത്.

നാളെ ഈ 11 കൃഷിഭവനുകളിലും പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാര്‍ മാത്രമേ ഉണ്ടാകൂ.

ജീവനക്കാര്‍ പണമെടുത്താണ് ഓണാഘോഷം നടത്തുന്നതെങ്കിലുംഅത് ഡ്യൂട്ടി ദിവസം തന്നെ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കൃഷി വകുപ്പിലെ ഒരു ഉന്നത് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതീവ രഹസ്യമായിട്ടാണ് ഈ തീരുമാനമെടുത്തതെന്നാണ് വിവരം.

നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന്റെ മറവിലാണ് ഓണാഘോഷം നടത്തുന്നത്.

ഡ്യൂട്ടിസമയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണ് തീരുമാനം.