ഗിരീഷിന്റെ ഓട്ടോ ടാക്‌സി കത്തിച്ചിട്ട് അഞ്ചു മാസം, പ്രതികളെ കണ്ടെത്താനാകാതെ പരിയാരം പോലീസ്
പരിയാരം: ഏര്യത്തെ ജനസേവന കേന്ദ്രം ഉടമയും, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറിയുമായ പി.പി.ഗിരീഷിന്റെ ഓട്ടോ ടാക്‌സി കത്തിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാനാവാതെ പരിയാരം പോലീസ് ഇരുട്ടില്‍ തപ്പുന്നു.
ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെയാണ് അജ്ഞാതര്‍ വാഹനം തീവെച്ച് നശിപ്പിച്ചത്.
വീട്ടിലേക്ക് വാഹനം എത്തിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു.
ഇതില്‍ വാഹനരേഖകളും, ആര്‍ട്ടിസ്റ്റായ ഗിരീഷിന്റെ തൊഴില്‍ ഉപകരണങ്ങളുമുണ്ടായിരുന്നു.
അന്ന് തന്നെ സ്ഥലതെത്തി പരിയാരം പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും അഞ്ച് മാസമായിട്ടും അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ട് പോകുകയോ പ്രതികളെ കണ്ടെത്തുകയോ ചെയ്തില്ലെന്ന് വാഹന ഉടമ ഗിരീഷ് പറഞ്ഞു.
നിരവധിതവണ പോലീസ് സ്‌റ്റേഷനില്‍ കയറിറങ്ങിയത് മാത്രം മിച്ചം.
സി.സി.ടി.വി കാമറകളില്ലാത്ത സ്ഥലത്ത് നടക്കുന്ന കേസുകളൊന്നും പോലീസിന് തെളിയിക്കാനാവുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
പോലീസ് അന്വേഷണം അവസാനിപ്പിച്ച അവസ്ഥയാണെന്നും വിമര്‍ശനമുണ്ട്.
