ഗ്രോട്ടോയും തിരുസ്വരൂപവും തീപിടിച്ച് കത്തിയ നിലയില്‍.
ഇരിട്ടി: ഗ്രോട്ടോയും തിരുസ്വരൂപവും തീപിടിച്ചു കത്തിയ നിലയില്‍.
കാക്കയങ്ങാട് ഉളീപ്പടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള ഗ്രോട്ടോയും തിരുസ്വരൂപവുമാണ് തീപടര്‍ന്ന് കത്തിയ നിലയില്‍ കാണപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഒരു വാഹനയാത്രികനാണ് തീപിടിച്ചത് കണ്ടത്.
കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച ഗ്രോട്ടോയും തിരുസ്വരൂപവും കരിഞ്ഞ നിലയിലാണ്.
മുഴക്കുന്ന് പോലിസ് സ്ഥലത്ത് എത്തി അന്വേഷണമാരംഭിച്ചു.
പെട്രോള്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന കുപ്പിയുടെ അവശിഷ്ടം സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇരിട്ടി-പേരാവൂര്‍ റോഡരികിലുള്ള കപ്പേള എടത്തൊട്ടി സെന്റ് വിന്‍സന്റ് പള്ളിക്ക് കീഴിലാണ്.
സംഭവത്തില്‍ വികാരി ഫാ.രാജു ചെരിയന്‍കാല മുഴക്കുന്ന് പോലിസില്‍പരാതി നല്കി.
